ബഫർ സോണുമായി ബന്ധപ്പെട്ട പുന പരിശോധന ഹർജി ചർച്ചയാക്കും ; മന്ത്രി എ കെ ശശീന്ദ്രൻ

ബഫർ സോണുമായി ബന്ധപ്പെട്ട പുന പരിശോധന ഹർജി ചർച്ചയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ .1977 ലെ മുൻപുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൻ്റെ അടിയന്തര സാഹചര്യം കേന്ദ്ര മന്ത്രിയെ ധരിപ്പിക്കുമെന്നും പട്ടയം നൽകുന്നതുമായി ബന്ധപ്പെടുള്ള അപേക്ഷ കേന്ദ്ര ഉന്നത സമിതിയുടെ മുൻപിലാണ് എന്നും അദ്ദേഹം പറഞ്ഞു .

രണ്ട് വർഷം മുൻപാണ് അപേക്ഷ നൽകിയത് , ഈക്കാര്യത്തിൽ കേന്ദ്രത്തിൽ അനൂകൂല നിലപാട് വരണം , പത്തനംതിട്ട ജില്ലയിൽ മാത്രം 6362 പേർക്ക് പട്ടയം നൽകാനുണ്ട് , സംസ്ഥാനത്ത് ആകെ ഏഴായിരം പേരുടെ അപേക്ഷയിൽ തീരുമാനമാകാനുണ്ട് – മന്ത്രി പറഞ്ഞു .

മനുഷ്യ വന്യ മൃഗ സംഘർഷം ഒഴിവാക്കാൻ 650 കോടി രൂപയുടെ പദ്ധതികൾ പരിഗണനയിലാണ് എന്നും ഇതിനു വേണ്ടി കേന്ദ്ര സഹായം കൂടി തേടും എന്നും അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here