
കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഇടക്കാല വിസിയായി ഡോ.റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു.വി സിയായിരുന്ന ഡോ,റിജി കെ ജോണിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഡോ.റോസലിന്‍ഡ് ജോര്‍ജ്ജിനെ ഇടക്കാല വിസിയായി ചാന്‍സലര്‍ നിയമിച്ചത്.
സര്‍വ്വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് ഫിഷറീസ് സയന്‍സ് ഡീന്‍ ആയിരുന്നു ഡോ. റോസലിന്‍ഡ്.ഭരണസ്തംഭനം ഇല്ലാതാക്കാനാണ് തനിയ്ക്ക് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്ന് ഡോ.റോസലിന്‍ഡ് പറഞ്ഞു.ദൈനം ദിന കാര്യങ്ങളാണ് നിര്‍വ്വഹിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ചുമതലയേറ്റ ശേഷം ഡോ.റോസലിന്‍ഡ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here