Palakkad: ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് അനുമതി നിഷേധിച്ച് പാലക്കാട്ടെ ക്ഷേത്രം

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് അനുമതി നിഷേധിച്ച് പാലക്കാട്ടെ ക്ഷേത്രം. കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് താലി കെട്ട് ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കേരളത്തിലെ രണ്ടാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് പാലക്കാട് കൊല്ലങ്കോട് നടന്നത്

ആലപ്പുഴ സ്വദേശിയായ നിലന്‍കൃഷ്ണയും, തിരുവനന്തപുരം സ്വദേശി അദ്വികയുമാണ് വിവാഹിതരായത്. കാച്ചാം കുറിശ്ശി ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട് തീരുമാനിച്ചിരുന്നതെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ പിന്നീട് അനുമതി നിഷേധിച്ചു. മുമ്പ് ഇത്തരത്തില്‍ വിവാഹം നടന്നിട്ടില്ലെന്നും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് അനുമതി നല്‍കാത്തതെന്നുമാണ് വിശദീകരണം..
ഹിന്ദു ആചാരപ്രകാരം അഗ്‌നിസാക്ഷിയായാണ് ഇരുവരും താലി ചാര്‍ത്തിയത്. ശേഷം വരണ മാല്യവും അണിഞ്ഞു.

മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന നിലപാടുമായാണ് ഇരുവരും കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. ആലപ്പുഴ സ്വദേശിയായ നിലന്‍ പെണ്‍കുട്ടിയായി ജനിച്ച് പിന്നീട് ആണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് മാറിയ ആളാണ്. ആണ്‍കുട്ടിയായി ജനിച്ച് പെണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് മാറിയതാണ് തിരുവനന്തപുരം സ്വദേശി അദ്വിക. കുടുംബാംഗങ്ങളുടെ പിന്തുണയില്ലാതെ നടന്ന ചടങ്ങിന് നേതൃത്വം നല്‍കിയത് ഇരുവരും ജോലിചെയ്യുന്ന ഫിന്‍ഗ്രൂപ്പ് എന്ന സ്ഥാപനമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News