
കർണ്ണാടകയിൽ വോട്ടർഡാറ്റാ ചോർന്നുവെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മർപ്പിച്ചു.വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടുകൾ നീക്കം ചെയ്തെന്നും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടാണെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞു.
രൺദീപ് സിങ് സുർജെവാലയുടേയും ഡികെ ശിവകുമാറിൻ്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.വോട്ടർ മാരുടെ ഡാറ്റാ ചോർത്തി ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതായാണ് കോൺഗ്രസിന്റെ കണ്ടെത്തൽ.
ഡാറ്റാ ദുരുപയോഗം, വോട്ടർമാരുടെ വ്യക്തി വിവരങ്ങൾ ചോർത്തൽ എന്നിവ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി നടത്തുന്നതാണെന്നും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായാണ് കണ്ടെത്തലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കം ചെയ്ത് പുതിയ വോട്ടർമാരെ ചേർത്തുവെന്നതും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. കർണാടക മുഖ്യമന്ത്രി ബെസവരാജ ബൊമ്മൈയാണ് ഇതിന്റെ പിന്നിലെന്ന രൂക്ഷ വിമർശനവും കോൺഗസ് നടത്തി. പരാതിയിൽ അടിയന്തര നടപടി ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകി എന്നും കോണ്ഗ്രസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here