മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക റെസിസ്റ്റന്‍സ് കൗണ്‍സില്‍

മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക റെസിസ്റ്റന്‍സ് കൗണ്‍സില്‍. ഡാര്‍ക്ക് വെബ്‌സൈറ്റ് വഴിയാണ് സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പട്ട് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്ലാമിക് റെസിസ്റ്റസ് കൗണ്‍സില്‍ മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നത്. ഡാര്‍ക്ക് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വിവരങ്ങളില്‍ ഷാരിഖ് ഞങ്ങളുടെ സഹോദരനാണെന്നാണ് പറയുന്നത്. മംഗളൂരുവിലെ പ്രസിദ്ധമായ കദ്രി ക്ഷേത്രമായിരുന്നു ലക്ഷ്യം. മുസ്ലിം വിഭാഗത്തെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പദ്ധതി തയ്യാറാക്കിയതെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു.

വെബ് സൈറ്റിലൂടെ പുറത്ത് വന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് സംശയമുണ്ട്. ഇത്തരമൊരു സംഘടനയുടെ പേര് ആദ്യമായാണ് പുറത്ത് വരുന്നതെന്ന് പൊലീസ് പറയുന്നു .

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനെയെ കുറിച്ചും അവകാശവാദത്തെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം യുട്യൂബില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാരിഖ് ഒറ്റയ്ക്കാണ് ബോംബ് നിര്‍മിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എളുപ്പത്തില്‍ ലഭിക്കുന്ന സാധനങ്ങളാണ് പ്രഷര്‍ കുക്കര്‍ ബോംബ് നിര്‍മിക്കാനുപയോഗിച്ചത്. മൈസൂരില്‍ ഷാരിഖ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 150 പാക്കറ്റ് തീപ്പെട്ടി, സള്‍ഫര്‍ പൗഡര്‍, ഗണ്‍ പൗഡര്‍ തുടങ്ങിയ വ കണ്ടെത്തിയിരുന്നു. വാഷിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന ടൈം ഡിലേ സംവിധാനമാണ് പൊട്ടിത്തെറിച്ച ബോംബില്‍ ഉപയോഗിച്ചത്.

ഐ എസ് ആശയങ്ങളില്‍ ആകൃഷ്ടനായ വ്യക്തിയാണ് ഷാരിഖ് . 2020 ന് ശേഷം തീവ്രവാദ ബന്ധമുള്ള കേസുകളില്‍ പ്രതിയാണ്. കൂട്ടാളികള്‍ അറസ്റ്റിലായ ശേഷം ഒറ്റയ്ക്കാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. അല്‍ ഹിന്ദ് തീവ്രവാദക്കേസ് പ്രതി അബ്ദുള്‍ മത്തീം താഹയുമായി ഷാരിഖിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. പോലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും പരാജയം മൂലമാണ് മംഗളൂരു സ്‌ഫോടനം നടന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News