160 കിലോ വരുന്ന കട്ടക്കൊമ്പൻ വലയിലായി

160 കിലോ വരുന്ന കട്ടക്കൊമ്പൻ വലയിലായി. ഫൈബർ വള്ളവുമായി മീൻപിടിത്തത്തിനിറങ്ങിയവർക്കാണ് കൂറ്റൻ കട്ടക്കൊമ്പനെ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിലേക്ക് കയറ്റാൻ സാധിക്കാതിരുന്നതോടെ വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്.

ഇതേ ഇനത്തിൽപ്പെട്ട ചെറിയ മത്സ്യങ്ങളാണ് സാധാരണ ലഭിക്കാറ്. ഇത്രയും തൂക്കമുള്ള കട്ടക്കൊമ്പൻ ആദ്യമായാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 9500 രൂപയ്ക്കാണ് ഈ കട്ടക്കൊമ്പനെ വിറ്റത്. ഒഴുക്കുവല മീൻപിടിത്തത്തിനിടെയാണ് കൂറ്റൻ മത്സ്യം കുടുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here