വീടിൻ്റെ ടെറസ്സിൽ കഞ്ചാവ് ചെട്ടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

വീടിൻ്റെ ടെറസ്സിൽ കഞ്ചാവ് ചെട്ടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ.
വടക്കേക്കര പട്ടണം സ്വദേശി സിജോയാണ് പോലീസിൻ്റെ പിടിയിലായത്. ടെറസിന് മുകളിൽ 2 പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികളാണ് വളർത്തിയിരുന്നത്

പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വീടിൻ്റെ ടെറസിൽ പരിശോധന നടത്തിയത്. ടെറസിന് മുകളിൽ മണലും ആട്ടിൻ കാട്ടവും നിറച്ച 2 പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികൾ നട്ട് നനച്ച് വളർത്തുകയായിരുന്നു. ചെടികളിലൊന്ന് പൂവിട്ട നിലയിലായിരുന്നു.
ഒരു ചെടിയുടെ ഇലകൾ സ്റ്റീൽ പാത്രത്തിലാക്കി ഉണക്കാനിട്ടിരുന്നതും കണ്ടെത്തി.

ബോട്ടുകളിൽ പെയിൻ്റ് ചെയ്യുന്ന തൊഴിലാണ് സിജോക്ക് . വിൽപനക്കും സ്വന്തം ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് വളർത്തിയതെന്നാണ് സിജോയുടെ മൊഴി. കഞ്ചാവ് ചെടികളും ഉണങ്ങിയ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here