കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ, മറ്റൊരു സ്ത്രീ  കാമുകന്റെ ഫോണിലൂടെ ഉത്തരം പറഞ്ഞു ; കാമുകന്റെ വീടിന് തീയിട്ട് യുവതി

അമേരിക്കയില്‍ കാമുകന്റെ വീട് അഗ്നിക്കിരയാക്കിയ യുവതി അറസ്റ്റില്‍. വീടിന് തീയിട്ടു, മോഷണം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ടെക്‌സാസിലാണ് സംഭവം. 23 വയസുള്ള മേരി സോട്ടോയാണ് പുലര്‍ച്ചെ രണ്ടുമണിക്ക് കാമുകന്റെ കുടുംബവീട്ടില്‍ അതിക്രമിച്ച് കയറി വീടിന് തീയിട്ടത്. വീട് അഗ്നിക്കിരയാക്കുന്നതിന് മുന്‍പ് പല സാധനങ്ങളും യുവതി മോഷ്ടിച്ചതായും പൊലീസ് പറയുന്നു.

കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ, മറ്റൊരു സ്ത്രീ  കാമുകന്റെ ഫോണിലൂടെ ഉത്തരം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകന്റെ ബന്ധുവാണ് ഫോണിലൂടെ ഉത്തരം പറഞ്ഞ മറ്റൊരു സ്ത്രീ. എന്നാല്‍ ഇതില്‍ രോഷാകുലയായ മേരി സോട്ടോ, കാമുകന്റെ കുടുംബ വീട് കത്തിക്കുകയായിരുന്നു. സോഫയ്ക്കാണ് യുവതി തീയിട്ടത്. തുടര്‍ന്ന് തീ വീട് മുഴുവന്‍ പടരുകയായിരുന്നു. 50000 ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel