സംസ്ഥാന സർക്കാരിന്റെ 30-ാമത് ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൈരളി ടിവിയ്ക്ക് രണ്ട് പുരസ്ക്കാരങ്ങൾ

സംസ്ഥാന സർക്കാരിന്റെ 30-ാമത് ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൈരളി ടിവിയ്ക്ക് രണ്ട് പുരസ്ക്കാരങ്ങൾ. മികച്ച അവതാരകനുള്ള പുരസ്കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രനും മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രനും ലഭിച്ചു.

സംസ്ഥാന സർക്കാരിൻ്റെ 2021ലെ ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരിക,സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അവർഡ് പ്രഖ്യാപനം നടത്തി. കൈരളി ടിവിക്ക് രണ്ടു പുരസ്ക്കാരങ്ങളാണ് ലഭിച്ചത്. മികച്ച അവതാരകനുള്ള പുരസ്ക്കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന് ലഭിച്ചു. എന്തു ചെയ്തു എന്ന അഭിമുഖത്തിനാണ് പുരസ്ക്കാരം. 5000രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച ഗ്രന്ഥത്തിനുള്ള പുരസ്ക്കാരത്തിന് സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രനും അർഹനായി. ടിവിയിൽ എന്തു കൊണ്ട് കാളിചോതികുറുപ്പന്മാർ ഇല്ല എന്ന കൃതിയാണ് പുരസ്ക്കാരനേട്ടത്തിനർഹമായത്. 10,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്ക്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here