തിരുവനന്തപുരത്തെ ലുലു ഗ്രൂപ്പിന്‍റെ ആഢംബര ഹോട്ടലായ ഹയാത്ത് റീജന്‍സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരത്തെ ലുലു ഗ്രൂപ്പിന്‍റെ ആഢംബര ഹോട്ടലായ ഹയാത്ത് റീജന്‍സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജകമാകും ഹയാത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനുവേണ്ടിയുള്ള യൂസഫലിയുടെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി അഭിനനന്ദിച്ചു. കേരളത്തിൽ ഹയാത്തും ലുലുവും ചേർന്നാരംഭിച്ച മൂന്നാമത്തെ ഹോട്ടലാണിത്.

തലസ്ഥാന നഗരത്തിന്‍റെ മുഖ്യ ആകർഷകമായി ലുലു ഗ്രൂപ്പ് 600 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ഹയാത്ത് റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

പ്രൗഡഗംഭീരമായ ഉദ്ഘാടന ചടങ്ങ്. തലസ്ഥാന നഗരിക്കുള്ള പ്രധാന കുറവാണ് ഇതോടെ പരിഹരിക്കപ്പെതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജകമാകും ഹയാത്തെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.

ലോകോത്തര നിലവാരമുള്ള ലുലു ഹയാത്ത് റീജൻസി ഹോട്ടലിൽ 132 മുറികളാണുള്ളത്. ഏറ്റവും വലിയ പ്രസിഡൻഷ്യൽ സ്യൂട്ട് , ഡിപ്ളോമാറ്റിക് സ്യൂട്ട്, ആറ് റീജൻസി സ്യൂട്ട്, 37 ക്ളബ് റൂമുകൾ എന്നിവ പ്രത്യേകതകളാണ്. കൂടാതെ 1000 പേർക്കിരിക്കാവുന്ന ഗ്രേറ്റ് ഹാളും 700 പേർക്ക് റോയൽ ബോർ റൂമും, ക്രിസ്റ്റൽ ഹാളുമുണ്ടിവിടെ. രാജ്യത്തെയും വിദേശ രാജ്യങ്ങളിലേയും എല്ലാ തരം രുചികളും വിളമ്പുന്ന അഞ്ച് റസ്റ്റോറന്‍റുകളും  ഹയാത്ത് റീജൻസിയുടെ പ്രത്യേകതയാണ്. മന്ത്രിമാരായ വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ജി.ആർ അനിൽ, ആന്‍റണി രാജു, കേന്ദ്ര മന്ത്രി വി മുരളിധരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ശശി തരൂർ എം.പി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News