Kamal Hassan:നടന്‍ കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് കമല്‍ ഹാസനെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും കുറച്ച് ദിവസത്തേക്ക് പൂര്‍ണ്ണ വിശ്രമം വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദില്‍ നിന്ന് മടങ്ങി എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്് പനി ബാധിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന് രോഗശാന്തി നേര്‍ന്ന് കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആണ് കമലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. കാജള്‍ അഗര്‍വാളാണ് നായിക. സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇന്ത്യന്‍ 2ന് ശേഷം മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകും. വിക്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ കമല്‍ ഹാസന്റെ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News