നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണം; ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിലേക്ക്|Supreme Court

മുസ്ലീം സമുദായത്തിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും. ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകനായ അശ്വിനി ഉപാധ്യയായ ആവശ്യപ്പെട്ടപ്പോഴാണ് പുതിയ ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അറിയിച്ചത്.

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എം എം സുന്ദരേശ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. ഇതില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്തയും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത്.

മുസ്ലീം സമുദായത്തില്‍ മുത്തലഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും(ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരാളില്‍ നിന്ന് വിവാഹമോചനം നേടണമെന്ന സമ്പ്രദായം)നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സുപ്രീം കോടതിയില്‍ എത്തിയത്. നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here