കാനഡയില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ കുത്തേറ്റു മരിച്ചു

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 18 വയസ്സുള്ള ഇന്ത്യന്‍ വംശജനായ കൗമാരക്കാരനെ മറ്റൊരു കൗമാരക്കാരന്‍ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് കുത്തിക്കൊന്നു. ചൊവ്വാഴ്ച സറേയിലെ തമനാവിസ് സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് 17കാരന്‍ മെഹക്പ്രീത് സേത്തി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വാന്‍കൂവര്‍ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ചൊവ്വാഴ്ച സ്‌കൂള്‍ പാര്‍ക്കിങ്ങില്‍ വഴക്കുണ്ടായെന്നും എന്നാല്‍ ഇര സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സ്ഥിരീകരിച്ചു.

17 കാരനായ പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. ഇരയായ കൗമാരക്കാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News