ഐ.ബി.പി.എസ് അഭിമുഖ കേന്ദ്രം കേരളത്തില്‍ പുനരനുവദിക്കുക:ഡോ. വി ശിവദാസന്‍ MP

പതിനായിരക്കണക്കിന് ബാങ്കിംഗ് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തില്‍ ഐ.ബി.പി.എസ് പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ കേന്ദ്രങ്ങള്‍ മുമ്പ് കേരളത്തില്‍ തന്നെ അനുവദിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ണാടകയിലെ ബാംഗ്ലൂരിലാണ് അഭിമുഖ കേന്ദ്രങ്ങള്‍ അനുവദിച്ചത്. കേരളത്തില്‍ നിന്നുള്ള തൊഴിലന്വേഷകരെ അഭിമുഖ പരീക്ഷക്കായി വിദൂര സ്ഥലങ്ങളിലേക്ക് തള്ളിവിടുന്നത് സാമ്പത്തിക ചെലവുകളുടെയും ശാരീരിക അദ്ധ്വാനത്തിന്റെയും കാര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.

കേരളത്തിലെ അഭിമുഖ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കേരളത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്, കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ ഡോ. വി ശിവദാസന്‍ എംപി ഐ.ബി.പി.എസ് ചെയര്‍മാനെ അറിയിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകള്‍ ഭാവിയില്‍ പരിഹരിക്കുമെന്ന് അതിന് മറുപടി ലഭിക്കുകയും ചെയ്തിരുന്നു.

ഈ വരുന്ന ഡിസംബറില്‍ പരീക്ഷയും അഭിമുഖവും നടക്കുമെന്ന് പരീക്ഷാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നതിനാല്‍, ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കേണ്ടത് പ്രധാനമാണ്. ഐബിപിഎസ് അഭിമുഖ കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസന്‍ എംപി ഐ.ബി.പി.എസ് ചെയര്‍മാന് കത്ത് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News