സാങ്കേതിക സര്‍വ്വകലാശാലയില്‍ ഭരണസ്തംഭനം എന്ന വാര്‍ത്ത സത്യവിരുദ്ധം

എ.പിജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സര്‍വകലാശാല സിണ്ടിക്കേറ്റ് പരീക്ഷാ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിലയിരുത്തി.

ബി ടെക് ബാച്ചിന്റെ 2019 മുതലുള്ള പരീക്ഷാ ഫലങ്ങള്‍ കോഴ്‌സ് കാലയളവായ നാല് വര്‍ഷത്തിനുളളില്‍ തന്നെ പ്രഖ്യാപിച്ചുവരുകയാണ്. 2022 ല്‍ വിജയികളായ എല്ലാ വിദാര്‍ത്ഥികള്‍ക്കും പോര്‍ട്ടലില്‍ നിന്നും പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരുന്നുവെന്നും സര്‍വകലാശാല സിണ്ടിക്കേറ്റ് പരീക്ഷാ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News