സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

ലളിതമായ ഭാഷയില്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ മലയാളി വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ സാംസ്‌കാരിക വിനിമയത്തിനുതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായി ഇടപെട്ടു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here