കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് തകര്‍പ്പന്‍ വിജയം

ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍ പിറന്നത്. എംബോളോ നേടിയ ഗോളിലൂടെയാണ് സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തിയത്.

സ്വിറ്റ്സര്‍ലന്‍ഡിനെ വിറപ്പിച്ച് നിരന്തരം ഗോള്‍മുഖത്തോക്ക് കാമറൂണ്‍ കുതിച്ചെത്തെയെങ്കിലും അവരുടെ ലക്ഷ്യം യോന്‍ സമ്മര്‍ എന്ന കാവല്‍ക്കാരന്‍ തടഞ്ഞിട്ടു. അവസരത്തിനൊത്ത് പ്രതിരോധവും ഉയര്‍ന്നുകളിച്ചതോടെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ അടിക്കാനായില്ല.

രണ്ടാം പകുതിയുടെ 48ാം മിനിറ്റിലായിരുന്നു വിജയം നിര്‍ണയിച്ച ഗോള്‍ പിറന്നത്. തിരിച്ചടിക്കാന്‍ ആകാവുന്ന എല്ലാ ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് സാധിച്ചില്ല. ആറ് മിനിറ്റ് അധികസമയം ലഭിച്ചെങ്കിലും കളിയുടെ ഫലം സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here