
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി. എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വിധി പറയാനായി സുപ്രീംകോടതി ഭരണഘടന ബെഞ്ച് മാറ്റിവെച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി അരുണ്‍ ഗോയലിന്റെ നിയമനത്തിനെതിരെ ചോദ്യമുയര്‍ത്തിയത്. എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയതെന്ന് വാദത്തിനിടെ കോടതി കേന്ദ്രത്തോട് ചോദിച്ചു .കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് അരുണ്‍ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഒറ്റ ദിവസം കൊണ്ടാണ് ഗോയലിന്റെ സ്വയം വിരമിക്കല്‍, ഒറ്റ ദിവസം കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പേര് നിയമ മന്ത്രാലയം അംഗീകരിച്ചത്, നാലു പേരുടെ പാനല്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയും ഇരുപത്തിനാലു മണിക്കൂറിനകം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. കോടതി ചൂണ്ടിക്കാട്ടി. യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും സുപ്രീംകോടതി ചോദിച്ചു.എന്നാല്‍ ഒളിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കോടതി ഇത്തരത്തില്‍ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറലും മറുപടി ചോദ്യമുന്നയിച്ചു. എന്നാല്‍ ചര്‍ച്ചയും സംവാദവുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിശദീകരിച്ച കോടതി, കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്നും എജിക്ക് മറുപടി നല്‍കി.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയാന്‍ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here