
ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ യു എ ഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി ഇന്ന് സന്ദര്‍ശിച്ചു. പ്രവാചക കുടുംബ താവഴിയിലെ പണ്ഡിത ശ്രേഷ്ഠനും അറബ് ലോകത്തെയും യൂറോപ്പ്-ഏഷ്യന്‍ രാജ്യങ്ങളിലെയും നിരവധി ഉന്നത ഇസ്ലാമിക സര്‍വകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമായ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക് സ്ഥാപനങ്ങളുമായി മര്‍കസിനനെ ബന്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മര്‍കസുമായുമുള്ള തന്റെ ദീര്‍ഘകാല ബന്ധത്തെ സംസാരത്തിനിടെ അദ്ദേഹം ഓര്‍ത്തെടുത്തു.
കേരളത്തിലെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ശൈഖ് അബൂബക്കറിന്റെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാര്‍ഢ്യവും കര്‍മ്മോല്‍സുകതയുമാണെന്ന പറഞ്ഞ അദ്ദേഹം, ശൈഖ് അബൂബക്കറിന്റെ വൈജ്ഞാനിക-സേവന – സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ അസൂയാവഹമായ മാറ്റങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായതെന്നും ശൈഖ് അബൂബക്കറിനുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ നമ്മുടെ ബാധ്യതയാണെന്നും കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ശൈഖ് അബൂബക്കര്‍ തിരിച്ചുവരുമെന്ന പ്രത്യാശയും പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നാളെ മര്‍കസ് നോളേജ് സിറ്റിയിലെ മസ്ജിദില്‍ നടക്കുന്ന ജുമുഅയിലും അലി അല്‍ ഹാശിമി പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here