കേന്ദ്രം മഹാരാഷ്ട്രയിലേക്ക് ആമസോണ്‍ വഴി അയച്ച പാഴ്സലാണ് ഗവര്‍ണറെന്ന് ഉദ്ധവ് താക്കറെയുടെ പരിഹാസം

മഹാരാഷ്ട്ര ഗവര്‍ണറെ ഉടനെ മാറ്റിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലേക്ക് ആമസോണ്‍ വഴി അയച്ച പാഴ്സലാണ് കോശ്യാരിയെന്നും താക്കറെ പരിഹസിച്ചു. ഛത്രപജി ശിവജിയെ സംബന്ധിച്ച കോശ്യാരിയുടെ പ്രസ്താവനയാണ് ശി?വസേന നേതൃത്വത്തെ ചൊടുപ്പിച്ചത്

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഭാഗത് സിങ് കോശ്യാരി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയെയും എന്‍സിപി നേതാവ് ശരദ് പവാറിനെയും ആദരിക്കുന്ന ചടങ്ങിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.

ഛത്രപജി ശിവജിയെ സംബന്ധിച്ച കോശ്യാരിയുടെ പ്രസ്താവനയാണ് ശിവസേന നേതൃത്വത്തെ ചൊടുപ്പിച്ചത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ ഉടനെ തിരിച്ച് വിളിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നാണ് താക്കറെയുടെ ഭീഷണി. കേന്ദ്രം മഹാരാഷ്ട്രയിലേക്ക് ആമസോണ്‍ വഴി അയച്ച പാഴ്സലാണ് ഗവര്‍ണറെന്നാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം. ഈ പാഴ്സല്‍ മഹാരാഷ്ട്രയ്ക്കു ആവശ്യമില്ലെന്നും വേണമെങ്കില്‍ വൃദ്ധസദനത്തിലേക്ക് അയക്കാനും താക്കറെ കേന്ദ്രത്തോട് നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട പ്രചരിപ്പിക്കാനുള്ള പദവിയായി ഗവര്‍ണര്‍ ചുരുങ്ങരുതെന്നും താക്കറെ താക്കീത് നല്‍കി. മഹാരാഷ്ട്രയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി ഇതിന് മുന്‍പും ഗവര്‍ണര്‍ ജനരോഷത്തിന് ഇരയായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News