Thalassery:തലശ്ശേരി ഇരട്ടക്കൊലപാതകം;ഷമീറിനും ഖാലിദിനും വിട

ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയ സി പി ഐ എം പ്രവര്‍ത്തകരായ ഖാലിദിന്റെയും ഷമീറിന്റെയും മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

പാറായി ബാബു,ജാക്‌സണ്‍,ഫര്‍ഹാന്‍,നവീന്‍,സന്ദീപ് എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍.സുജിത് നവീന്‍ എന്നിവര്‍ പ്രതി പാറായി ബാബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരിലും അറസ്റ്റിലായി.പ്രതികള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ലഹരി മാഫിയ സംഘത്തില്‍പ്പെട്ട പ്രതികള്‍ സി പി ഐ എം പ്രവര്‍ത്തകരായ ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേ സമയം നെട്ടൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ഖാലിദിന്റെയും ഷമീറിന്റെയും മൃതദേഹത്തില്‍ ആയിരങ്ങള്‍ അഭ്യാദിവാദ്യം അര്‍പ്പിച്ചു.സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. കൊടുവള്ളി ആമുക്ക ജുമാ മസിജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹങ്ങള്‍ ഖബറടക്കി.ലഹരി മാഫിയ ജീവനെടുത്ത നാടിന്റെ പ്രിയങ്കരരായ പൊതു പ്രവര്‍ത്തകര്‍ക്ക് കണ്ണീരോടെയാണ് ജന്മനാട് യാത്രയയപ്പ് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News