
ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് ഉദ്ഘാടനമത്സരത്തില്‍ യുറുഗ്വേയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മുഴുവന്‍ സമയവും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. പന്തടക്കത്തിലും പാസുകളിലും കണക്കുകളില്‍ നേരിയ വ്യത്യാസം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.
മത്സരത്തിന്റെ ആരംഭം മുതല്‍ തന്നെ കളിയുടെ നിയന്ത്രണം കൊറിയയുടെ കൈയിലായിരുന്നു. എന്നാല്‍ പതിഞ്ഞ താളത്തിലായിരുന്നു യുറുഗ്വേ കത്തിക്കയറിയത്. ഇരുടീമുകളും നിരവധി തവണ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ യുറുഗ്വേയുടെ അതിമനോഹരമായ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ ഭാഗ്യവും അവര്‍ക്കൊപ്പമില്ലെന്ന് കളികണ്ട ആരാധകരും ഉറപ്പിച്ചു.
യുറുഗ്വേയുടെ നിരവധി മുന്നേറ്റങ്ങള്‍ കൊറിയന്‍ പ്രതിരോധ താരങ്ങള്‍ തടഞ്ഞുനിര്‍ത്തി. 33ാം മിനിറ്റില്‍ യുറഗ്വോയ് ഗോള്‍ പോസ്റ്റിനു തൊട്ടുമുന്നില്‍നിന്ന് കൊറിയന്‍ താരം ഹ്വാങ് ഉയ്ജോയ്ക്കു ലഭിച്ച പാസ് താരം പുറത്തേക്കടിച്ചു പാഴാക്കിയതു ഏഷ്യന്‍ വമ്പന്‍മാര്‍ക്കു നിരാശയായി. 43ാം മിനിറ്റില്‍ യുറഗ്വായ് താരം വാല്‍വെര്‍ദെയുടെ കോര്‍ണര്‍ കിക്കില്‍ തലവച്ച ഡിഗോ ഗോഡിന്റെ ശ്രമം ദക്ഷിണകൊറിയന്‍ പോസ്റ്റില്‍ തട്ടിപുറത്തായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here