
രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ് ശബരിമല ട്രെയിനിനും വര്‍ധിച്ച നിരക്കുള്ളതെന്ന് റെയില്‍വേ ഹൈക്കോടതിയില്‍. ശബരിമല പ്രത്യേക ട്രെയിനുകളില്‍ അമിത നിരക്ക് ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം.
നിരക്ക് നിശ്ചയിച്ച് പ്രത്യേക സര്‍ക്കുലര്‍ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരിമല സ്‌പെഷ്യല്‍ ട്രെയിനിനും നിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അമിത നിരക്കെന്ന പരാതിയിന്മേല്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി റെയില്‍വേ മന്ത്രാലയത്തിന് നോട്ടീസ് ഉത്തരവായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here