ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദയിലെ ആദ്യ ഗാനം പുറത്ത്

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീവത്സന്‍ ജെ മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. കവിത ജയറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമയില്‍ ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാത്രമല്ല ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. ജീവത്തില്‍ എന്ന പോലെ സിനിമയിലും അമ്മയും മകളുമായാണ് അവര്‍ എത്തുന്നത് എന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.

മനോജ് കാനയാണ് സിനിമയുടെ സംവിധായകന്‍. തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായര്‍ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഡിസംബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here