Worldcup:പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന

പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന. ആദ്യ പകുതി പിന്നിടുമ്പോള്‍ പോര്‍ച്ചുഗല്‍-ഘാന മത്സരം ഗോള്‍ രഹിത സമനിലയിലാണ്. പോര്‍ച്ചുഗീസ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ഘാനയ്ക്ക് സാധിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ പോര്‍ച്ചുഗല്‍ ആക്രമിച്ച് കളിച്ചു. 11-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സൂപ്പര്‍ താരം റൊണാള്‍ഡോ നഷ്ടപ്പെടുത്തി. പോര്‍ച്ചുഗല്‍ ബോക്സിലേക്ക് ആക്രമിക്കാനായി ഓരോ തവണ കയറുമ്പോഴും ഘാന പ്രതിരോധം അതിനെ തടഞ്ഞു.

28-ാം മിനിറ്റില്‍ ലഭിച്ച അവസരം പോര്‍ച്ചുഗലിന്റെ ബെര്‍ണാഡോ സില്‍വ പാഴാക്കി. 31-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു. ഘാന പ്രതിരോധതാരത്തെ റൊണാള്‍ഡോ വീഴ്ത്തിയതിനാണ് റഫറി ഫൗള്‍ വിളിച്ചത്. 36-ാം മിനിറ്റില്‍ ജാവോ ഫെലിക്സിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ സിഗി കൈയ്യിലൊതുക്കി.ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News