റൊണാൾഡോയ്ക്ക് റെക്കോർഡ് ഗോൾ

റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.ഘാനക്കെതിരെ പെനാൽട്ടി ഗോളിൽ പോർച്ചുഗൽ മുമ്പിൽ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 62ാം മിനുട്ടിലാണ് പോർച്ചുഗലിന് പെനാൽട്ടി ലഭിച്ചത്. റഅ്സ് അബൂ അബൂദിൽ(സ്റ്റേഡിയം 974) നടക്കുന്ന ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ-ഘാന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. നിരവധി അർധാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്ന ക്രിസ്റ്റിയാനോ 30ാം മിനുട്ടിൽ വല കുലുക്കിയെങ്കിലും റഫറി ഗോളനുവദിച്ചില്ല. അലക്‌സാണ്ടർ ഡിജിക്യൂവിനെ ക്രിസ്റ്റിയാനോ ഫൗൾ ചെയ്തതായിരുന്നു കാരണം. ജോവേ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ചായിരുന്നു റൊണാൾഡോ ഷോട്ടുതിർത്തത്.

ആദ്യ പകുതിയിൽ 70 ശതമാനം സമയവും പന്ത് കൈവശം വെച്ചത് പോർച്ചുഗലായിരുന്നു. ബാക്കി 30 ശതമാനം മാത്രമാണ് ഘാന കളി നിയന്ത്രിച്ചത്. പോർച്ചുഗലിന്റെ പാസ് കൃത്യത 91 ശതമാനവും ഘാനയുടേത് 78 ശതമാനവുമായിരുന്നു.

രണ്ടാം പകുതിൽ ഒരുങ്ങിയിറങ്ങിയ ഘാനയെയാണ് കളിക്കളത്തിൽ കണ്ടത്. അതിഗംഭീര മുന്നേറ്റത്തിലൂടെ ഘാനയുടെ ആദ്യ ഗോൾഷോട്ട് അലിഡു സെയ്ദു ഉതിർത്തെങ്കിലും ചെറിയ വ്യത്യാസത്തിൽ പോസ്റ്റിന് പുറത്തേക്ക് പോയി. 57ാം മിനുട്ടിൽ സെയ്ദു മഞ്ഞക്കാർഡും കണ്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News