‘അവന്റെ ചിരി നല്‍കുന്ന ആത്മനിര്‍വൃതി ചെറുതല്ല…’ അബ്ദുറഹ്മാന് മുതുകാടിന്റെ ‘മാന്ത്രിക സ്പര്‍ശം’

ബേര്‍ക്കയിലെ അബ്ദുറഹ്മാന് ചലിക്കാന്‍ ഇനി മുതുകാടിന്റെ കൈത്താങ്ങ്. ചെങ്കള പഞ്ചായത്തിലെ ബേര്‍ക്കയില്‍ കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ 31 കാരനായ അബ്ദുറഹ്മാന് ചലനോപകരണങ്ങള്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു.

‘അവന്റെ ചിരി നല്‍കുന്ന ആത്മനിര്‍വൃതി ചെറുതല്ല…’ എന്നാണ് മുതുകാട് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

കിടപ്പില്‍ത്തന്നെ ജീവിതം തള്ളിനീക്കുന്ന അബ്ദുറഹ്മാനെ എടുത്തുയര്‍ത്താന്‍ 75000 രൂപയോളം വിലവരുന്ന ലിഫ്റ്റും 25000ത്തോളം രൂപ വിലവരുന്ന വൈദ്യുതി ചക്രക്കസേരയുമാണ് മുതുകാട് സമ്മാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News