‘കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും എന്നെന്നും പ്രചോദനമാണ്’: മുഖ്യമന്ത്രി

നാടിന്റെ പ്രതീക്ഷകളായിരുന്ന അഞ്ച് ചെറുപ്പക്കാരാണ് 1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ രക്തസാക്ഷികളായതെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. സ്വജീവനേക്കാള്‍ നാടിന്റെ നന്മയ്ക്ക് വില നല്‍കിയ കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും പ്രചോദനമാണെന്ന് മുഖ്യമന്ത്രി തന്‍രെ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

നാടിന്റെ പ്രതീക്ഷകളായിരുന്ന അഞ്ച് ചെറുപ്പക്കാരാണ് 1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ രക്തസാക്ഷികളായത്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടത്തിനിടെ കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചുസഖാക്കള്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മയായി. വെടിയേറ്റുവീണ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്‍ ആവേശമായി ഇന്നും നമുക്കൊപ്പമുണ്ട്.

കൂത്തുപറമ്പിലെ ധീര രക്തസാക്ഷികളെ അഭിവാദ്യം ചെയ്യുന്നു. 28 വര്‍ഷങ്ങളായി ശയ്യാവലംബിയായി കഴിയുന്ന സഖാവ് പുഷ്പനേയും അഭിവാദ്യം ചെയ്യുന്നു. സ്വജീവനേക്കാള്‍ നാടിന്റെ നന്മയ്ക്ക് വില നല്‍കിയ കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും പ്രചോദനമാണ്. അത് നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജപ്രവാഹവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News