കേന്ദ്ര ബജറ്റ് തയ്യാറാക്കൽ; എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന്

ദില്ലി വിഗ്യാൻ ഭവനിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ യോഗം ഇന്ന് ചേരും.രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കും.

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് യോഗം.കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും.ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നീട്ടുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ മുന്നോട്ട് വെയ്ക്കാനാണ് സാധ്യത.

അതേസമയം, ധനമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമ്പത്തിക വിദഗ്ദ്ധർ , വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗവും കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News