ലോകകപ്പ് 2022; ഖത്തറും സെനഗലും ഇന്നിറങ്ങും

ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

തുടർച്ചയായ അക്രമണങ്ങളിലൂടെ ഇക്വഡോറിന്റെ വലയിൽ കുടുങ്ങിയ ക്ഷീണം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആതിഥേയർ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. അറ്റാക്കിംഗ് ഫുട്ബോൾ ശീലമാക്കിയ 19 ആം നമ്പർ താരം അൽമോസ് അലിയിയിലാണ് ടീമിന്‍റെ പ്രതീക്ഷ. 11 ആം നമ്പർ ജഴ്സിയണിയുന്ന അക്രം അഫീഫും 28 ആം നമ്പർ ജഴ്സിയണിയുന്ന ഘാന വംശജൻ മുഹമ്മദ് മുന്താറിയുമാണ് ഖത്തറിന്റെ മറ്റ് പ്രധാന താരങ്ങൾ. ഇക്വഡോറിനെതിരായ മത്സരത്തില്‍ ഒരുഘട്ടത്തിൽപോലും ഖത്തറിന് ലീഡ് നിലനർത്താനായിരുന്നില്ല.

പിഴവുകൾ പരിഹരിച്ചാകും സ്പെയിനിൽ നിന്നുള്ള പരിശീലകൻ ഫെലീക്സ് സാഞ്ചേസും സംഘവും കളത്തിലിറങ്ങുക. സെനഗലിന്റെ മാണിക്യം എന്നറിയപ്പെടുന്ന മാനെയില്ലാതെ ഇറങ്ങിയ നഷ്ടം പേറിയാണ് സെനഗലും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. സമനില എന്നുറപ്പിച്ച മത്സരത്തിന്‍റെ 84ആം മിനുറ്റിലും ഇഞ്ചുറി ടൈമിലും നേടിയ ഗോളുകളാണ് സെനഗലിനെ വീഴ്ത്തിയത്. ആക്രമണത്തേക്കാൾ ഫിനിഷിങ്ങിലെ പോരായ്മകളുമാണ് ടീമിനെ തോൽവിയിലോക്കെത്തിച്ചത്.

അവസാന നിമിഷങ്ങളില്‍ വീണ് കിട്ടിയ അവസരങ്ങൾ പാഴാക്കിയ പ്രകടനങ്ങളും തിരുത്തി ജയിക്കാനുറച്ചു തന്നെയാണ് ടീമിന്‍രെ വരവ്. ഇസ്മയിലെ സാർ, അബ്ദൌ ദിയാലെ, സൂപ്പർ ഗോളി എഡ്വാർഡോമെൻഡി എന്നിവരാണ് കലിഡോ കൌലിബാലി നയിക്കുന്ന ടിരംഗ ലയൺസ് നിരയിലെ പ്രധാനികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News