ഫുട്‌ബോള്‍ ആരാധനയ്ക്ക് എതിരെ സമസ്ത

ഫുട്‌ബോള്‍ ലഹരിയാക്കരുതെന്ന ആഹ്വാനവുമായി സമസ്ത. താരാരാധാന മതവിരുദ്ധമാണെന്നും സമസ്ത സര്‍ക്കുലര്‍. കളി കാണാന്‍ വേണ്ടി നമസ്‌കാരം ഒഴിവാക്കരുതെന്നും നിര്‍ദ്ദേശം. സമസ്തയ്ക്ക് കീഴിലുള്ള പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇത് സംബന്ധിച്ച് പ്രത്യേകം നിര്‍ദ്ദേശം നല്‍കി. സമസ്തയുടെ സര്‍ക്കുലനെതിരെ ശക്തമായ വിമര്‍ശവും ഉയര്‍ന്നു.

പള്ളി ഖത്തീബുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ സമസ്ത മുന്നോട്ട് വെച്ചത്. ഫുട്‌ബോള്‍ തരാരാധന ഇസ്ലാമികവിരുദ്ധമാണ്. ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും. ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ല.കളി പ്രാര്‍ഥന നഷ്ടപ്പെടുത്തരുത്. ഇന്ത്യയുടെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല. ഉറക്കമൊഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങളാന്ന് സര്‍ക്കുലറിലുള്ളത്. ഇവ ന്യായീകരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നും

സമസ്തയുടെ നീക്കത്തിനെതിരെ വിമര്‍ശനവും ശക്തമാണ്. ഫുട്‌ബോള്‍ ലഹരിയാകരുതെങ്കില്‍ മതവും ലഹരിയാകരുതെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. ഫുട്‌ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൈ കടത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ആവേശത്തോടെ കാണുന്നതാണ് ഫുട്‌ബോള്‍. നന്ന് എം കെ മുനീര്‍ പറഞ്ഞു. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ട് സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീര്‍ പ്രതികരിച്ചു. സമസ്തയുടെ ആഹ്വാനം വിശ്വാസികള്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News