
ഹരിയാനയില്‍ മനുഷ്യശരീരഭാഗങ്ങളുമായി സ്യൂട്ട് കേസ് കണ്ടെത്തി. പെട്ടിയില്‍ വളരെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. സൂരജ്കുണ്ട് മേഖലയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഫരീദാബാദിലെ ബി.കെ. ആശുപത്രിയിലേക്ക് മാറ്റി. മറ്റെവിടെയോ കൊലപാതകം നടത്തി ഇവിടെ ഉപേക്ഷിച്ചതാണെന്നും സ്യൂട്ട് കേസ് പൂട്ടിയ നിലയിലായിരുന്നുവെന്നും സൂരജ്കുണ്ട് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here