തൃശൂരിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം 3 പേരുടെ നിലഗുരുതരം

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. തൃശൂരിൽ നിന്ന് തിരുവില്വാമല ഭാഗത്തേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറടക്കം 3 പേരുടെ നില ഗുരുതരമാണ്.

രാവിലെ 8 മണിയോടെയായിരുന്നു അപകടം. ചേലക്കര പഴയന്നുർ ഭാഗത്തു വച്ച് മറ്റാരു ബസിന് സൈഡു കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു അപകടമുണ്ടായത്. ഈ സമയം 30 ഓളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു.

അപകടത്തിൽപ്പെട്ടവരിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കമുള്ളവരാണ്. അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂട്ടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പഴയന്നൂരുിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ ഭാഗത്തെ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.അര മണിക്കൂറിനകം രക്ഷാപ്രവർത്തനം പൂർത്തിയാക്കി. മുഴുവൻ പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ഡ്രൈവറും ബസിലെ രണ്ടു യാത്രക്കാരുമാണിവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News