ഹലാൽ, ലൗ ജിഹാദ്, PFI വിഷയങ്ങൾ പ്രചാരണായുധമാക്കി BJP

ഹലാൽ, ലൗ ജിഹാദ്, PFI, യൂണിഫോം സിവിൽ കോഡ് എന്നീ വിഷയങ്ങൾ പ്രചാരണായുധമാക്കാൻ BJP. വർഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന കണക്ക് കൂട്ടലിലാണ് BJP സംസ്ഥാന ഘടകം.യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ ചർച്ചകളും സിമ്പോസിയങ്ങളും സംവാദങ്ങളുമടക്കം വലിയ പ്രചാരണം BJP സംഘടിപ്പിക്കും.രാജ്യവ്യാപകമായുള്ള ഈ പ്രചാരണങ്ങൾ കേരളം ലക്ഷ്യമിട്ടാണ് BJP ദേശീയ നേതൃത്വം ആസൂത്രണം ചെയ്യുക.

വർഗീയ ധ്രുവീകരണം കൊണ്ട് മാത്രമേ രക്ഷയുള്ളൂവെന്ന തിരിച്ചറിവിലാണ് BJP കേരളാ ഘടകം. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ വർഗീയത വിലപ്പോകാത്തത് കൊണ്ട് സഖ്യത്തിനായും ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനും ശ്രമിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.തീവ്ര വർഗീയ നിലപാട് തന്നെയാണ് BJP യുടെ ലക്ഷ്യമെന്ന് വ്യക്തം.ഹലാൽ ,ലൗ ജിഹാദ് ,PFl ,യൂണിഫോം സിവിൽ കോഡ് എന്നീ വിഷയങ്ങൾ സജീവമാക്കും. BJP ദേശീയ തലത്തിൽ യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങൾ കേരളം കേന്ദ്രീകരിച്ചാകും നടക്കുക.

ആഭ്യന്തര മന്ത്രി അമിത് ഷാ യൂണിഫോം സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ വിഷയത്തിൽ BJP ദേശീയ തലത്തിൽ വൻ പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കേന്ദ്ര മന്ത്രിമാർ, നിയമ വിദഗ്ധർ ,ന്യൂന പക്ഷ സമുദായങ്ങളിലെ പ്രമുഖ വ്യക്തികൾ, സ്ത്രീ പക്ഷ നിലപാട് സ്വീകരിക്കുന്നവർ അങ്ങനെ പ്രമുഖരേയും പ്രഗത്ഭരേയും ഉൾപ്പെടുത്തിയുള്ള പ്രചാരണ പരിപാടികൾ ആണ് BJP ആസൂത്രണം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here