കൊടിയിലും പേരിലും മത ചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി; എതിർപ്പുമായി മുസ്ലിം ലീഗ്

കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയെ എതിർത്ത് മുസ്ലീം ലീഗ്. ഹർജി തള്ളണമെന്ന ആവശ്യം ലീഗ് സുപ്രീം കോടതി ജസ്റ്റിസ് എം ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഇന്ന് ഉന്നയിക്കും.ജനപ്രാതിനിധ്യ നിയമത്തിൽ ഇത്തരം ഒരു വിലക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ലീഗ് കോടതിയെ അറിയിക്കും. ഇതേ ഹർജിയിൽ സുപ്രീംകോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു.

അതേസമയം, കേസിൽ മുസ്ലിം ലീഗ്, ഹിന്ദു ഏകതദൾ തുടങ്ങിയ പാർട്ടികളെ കക്ഷിയാക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു.എന്നാൽ ലീഗിനെ ഉൾപ്പടെ കേസിൽ കക്ഷി ചേർക്കാത്തതിനെത്തുടർന്നാണ് കോടതിയിൽ ഹാജരായി ഹർജി തള്ളണമെന്ന് ആവശ്യപ്പെടാൻ മുസ്ലിം ലീഗ് തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News