Tharoor;ശശി തരൂരിന് കൊച്ചിയിലും വേദി; വേദിയൊരുക്കിയതിന് പിന്നിൽ കോൺസിൻ്റെ പോഷക സംഘടന

വിവാദങ്ങൾക്കിടെ ശശി തരൂർ എം പി ക്ക് കൊച്ചിയിൽ വേദിയൊരുക്കി കോൺസിൻ്റെ പോഷക സംഘടന. മാത്യു കുഴൽ നാടൻ എം എൽ എ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസാണ് ശശി തരൂരിനെ മുഖ്യ പ്രഭാഷകനാക്കി കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. സംഘാടകർ പോഷക സംഘടനയായ പ്രൊഫഷണൽ കോൺഗ്രസ്. മുഖ്യ പ്രഭാഷകനായി എത്തുന്നത് ശശി തരൂർ എം പി . സംസ്ഥാന നേതൃത്വത്തിനെതിരെ കലാപമുയർത്തിയുള്ള ശശി തരൂരിൻ്റെ സംസ്ഥാന പര്യടനം പുരോഗമിക്കുന്നതിനിടെയാണ് ഒരു വിഭാഗം കൊച്ചിയിലും വേദിയൊരുക്കുന്നത് എന്നതാണ് പ്രത്യേകത. തരൂരിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ തട്ടകത്തിലാണ് കോൺഗ്രസ് വേദിയിൽ മുഖ്യ പ്രഭാഷകനായി തരൂർ എത്തുന്നത്

ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനും , കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ക്ഷണമുണ്ട്. പരിപാടിയിൽ രാവിലത്തെ സെഷനിലാണ് ശശി തരൂർ പങ്കെടുക്കുന്നതെങ്കിൽ വൈകിട്ടത്തെ സെഷനിലാണ് വി ഡി സതീശന് ക്ഷണം. പോസ്റ്ററിൽ സതീശനും സുധാകരനും മുൻപേയാണ് തരൂരിൻ്റെ സ്ഥാനം എന്നതും ശ്രദ്ധേയം . ഇരുവരും പരിപാടിക്ക് എത്തുമോ എന്ന് വ്യക്തമല്ല .
മാത്യു കുഴൽ നാടൻ , ഡോ. എസ് എസ് ലാൽ എന്നിവരാണ് പരിപാടിയുടെ സംഘാടകർ. കോൺക്ലേവ് ശക്തി പ്രകടനമല്ലെന്നും അതിനാൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് സംഘാടകരുടെ നിലപാട്.

അതേസമയം, തരൂരിനെ ക്ഷണിച്ച സംഘാടകയുടെ നടപടി ഔദ്യോഗിക നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ തന്നെ പരിപാടി സംബന്ധിച്ച കോൺഗ്രസ് നേതൃത്വത്തിൻ്റെ ഔദ്യോഗിക നിലപാട് വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News