Mayor; ‘കത്ത് വ്യാജം’; മേയർ ആര്യാ രാജേന്ദ്രൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് തൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. വ്യാജകത്തിൽ കേസ്സ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു.

എഫ് ഐ ആറിൻ്റെ പകർപ്പ് കോടതിക്ക്കൈമാറി.തുടർന്ന് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 30 ന് പരിഗണിക്കാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചു. ഇക്കാര്യം പ്രാരംഭവാദം 30 ന് നടക്കും. സമരക്കാർ കോർപ്പറേഷനിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നുവെന്നും മേയറും സർക്കാരും കോടതിയെ അറിയിച്ചു.സമരത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News