
തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ പ്രതി നവീന്‍ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തന്നെ. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തി. കെ സുരേന്ദ്രനൊപ്പമുള്ള പ്രതിയുടെ ഫോട്ടോ കൈരളി ന്യൂസിന് ലഭിച്ചു. ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ നവീന്‍.
തലശ്ശേരി ഇരട്ടക്കൊലപാതകം; കൊലപാതകത്തിനായി ഉപയോഗിച്ച കത്തി കണ്ടെടുത്തു
തലശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതികളുമായിയുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതികളെ കൊല നടന്ന സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനിടെ പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ച കത്തി കണ്ടെടുത്തു.
സി പി ഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയിലായെങ്കിലും ഇവര്‍ക്ക് പിന്നിലെ ലഹരി മാഫിയ കണ്ണികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഖാലിദിനെയും ഷമീറിനെയും കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളായ ജാക്‌സനും പാറായി ബാബുവും ലഹരി വില്‍പ്പനയില്‍ സജീവമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ് ജാക്‌സനെന്നാണ് ജാക്‌സന്റെ നാട്ടിലെ വിളിപ്പേര്.ഇല്ലിക്കുന്ന് നെട്ടൂര്‍ മേഖലയില്‍ ജാക്‌സനും സംഘവും കഞ്ചാവ് വില്‍പ്പന നടത്തുന്നത് എതിര്‍ത്തതിന്റെ പ്രതികാരത്തിലാണ് സി പി ഐ എം പ്രവര്‍ത്തകനായ ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊലപ്പെടുത്തിയത്.പ്രതികള്‍ക്കെതിരെ മറ്റ് കേസുകളുണ്ടെന്നും അന്വേഷണം ലഹരി സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു
അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളും മാഫിയ ബന്ധങ്ങളും അന്വേഷിക്കും.ഇക്കാര്യങ്ങള്‍ കണ്ടെത്താനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here