അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

അസിസ്റ്റന്‍റ് പ്രഫസര്‍ നിയമനത്തിന് എം.ജി. സര്‍വകലാശാല പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി.എസ്.നരസിംഹ, ജെ.ബി.പർഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

അതേസമയം, ഹൈക്കോടതി നടപടി ചോദ്യംചെയ്ത് എം.ജി സർവകലാശാല നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. ഹിന്ദി അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച എം.ജി. സർവകലാശാല ഉത്തരവാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും അതിൽ കോടതി ഇടപെടൽ ആവശ്യമില്ലെന്നും ഹർജിയിൽ സർവകലാശാല വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News