നഗരസഭാ പ്രക്ഷോഭം, ഷാഫിയും മാങ്കൂട്ടവും തഴഞ്ഞ പ്രവര്‍ത്തകരെ കാണാന്‍ തരൂര്‍ ജയിലില്‍

കോര്‍പ്പറേഷന്‍ സമരത്തെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരെ കാണാന്‍ ശശി തരൂര്‍ എത്തി. സംസ്ഥാന നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രവര്‍ത്തകരെ സമരത്തിന് ഇറക്കിവിട്ടശേഷം ഖത്തറില്‍ ഫുട്്ബോള്‍ കളികാണാന്‍ മുങ്ങിയത് നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ ജയിലില്‍ എത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. ഈ ഫോട്ടോ ശബരിനാഥന്‍ എഫ്ബിയില്‍ പങ്കുവെച്ച് നേതാക്കള്‍ക്ക് പരോക്ഷ മറുപടിയും നല്‍കി.

തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ ജില്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും സമരത്തിന് ഇറക്കിവിട്ടശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും ഖത്തറിലേക്ക് മുങ്ങിയെന്നാണ് നേരത്തെ ഉയരുന്ന വിമര്‍ശനം. ഖത്തറില്‍ ഫുട്‌ബോള്‍ ലഹരി ആഘോഷിക്കുന്ന േനതാക്കളും ചിത്രങ്ങളും പങ്കുവെച്ചാണ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലും ജില്ലയിലെ ഭാരവാഹികളുടെയും, പ്രവര്‍ത്തകരുടെയും ഇടയിലുമാണ് പ്രതിഷേധം ശക്തമാകുന്നത്.ഷാഫി പറമ്പില്‍ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഈ മൂന്ന് സഹപ്രവര്‍ത്തകര്‍ പൂജപ്പുര ജയിലിലായിരുന്നു.

അവരെ കാണാന്‍ പോലും സംസ്ഥാന അധ്യക്ഷന് സമയമുണ്ടായിരുന്നില്ല. പിന്നീട് സമര സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് വിമര്‍ശനം. ഇതിനുശേഷം ഖത്തറിലാണ് നേതാക്കള്‍ പൊങ്ങിയതെന്നും ഔദ്യോഗിക ഗ്രൂപ്പില്‍ തന്നെ വിമര്‍ശനം.ഞങ്ങള്‍ക്ക് ഷോ പൊളിറ്റിക്‌സും , സെലിബ്രിറ്റി പൊളിറ്റിക്‌സും വേണ്ട എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗ്രുപ്പുകളിലെ വിമര്‍ശം.

യുവജന വിഷയങ്ങളിലും സമരത്തിലും വ്യക്തമായ മറുപടി പറയാത്ത നേതാക്കള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്നും ,ഇത് തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണെന്നും വാട്‌സ് ഗ്രൂപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News