മറ്റ് സർവ്വകലാശാലയിലെ വി സി മാരെ എന്തുകൊണ്ട് പരിഗണിച്ചില്ല , സിസ തോമസിനെ എങ്ങനെ കണ്ടെത്തി ; ഗവർണറോട് കോടതി

വി സിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഗവർണർ ആശയ വിനിമയം നടത്തിയില്ല .ഗവർണർ സർക്കാരുമാരുമായി കൂടിയാലോചിച്ചില്ല . ഫോണിൽ പോലും ചാൻസിലർ ആശയ വിനിമയം നടത്തിയില്ല. വൈസ് ചാനസിലറെ നിയമിക്കുമ്പോൾ ചാൻസിലർ സർക്കാരുമായി കൂടിയാലോചന നടത്തണമെന്നാണ് നിയമം.ഹൈക്കോടതി ഡിവിഷണൽ ബഞ്ച് ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു .താത്കാലിക വി സി നിയമന നടപടികളിൽ സുതാര്യതയില്ല എന്നും മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നും സർക്കാർ കൂട്ടിച്ചേർത്തു .
പ്രൊ വി സി ക്ക് വി സി യുടെ ചുമതല നൽകുന്നതിൽ തെറ്റില്ലന്നും സർക്കാർ പറഞ്ഞു .

അതേസമയം മറ്റ് സർവ്വകലാശാലയിലെ വി സി മാരെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് കോടതി ഗവർണറോട് ചോദിച്ചു . പി വി സി യെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് ,എന്തുകൊണ്ട് കൂടിയാലോചനകൾ നടത്തിയില്ല എന്നും കോടതി ചോദിച്ചു .

കൂടാതെ സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് എന്നും ,പേര് ആരാണ് നിർദ്ദേശിച്ചത് എന്നും കോടതി ഗവർണറോട് ചോദിച്ചു .
വൈസ് ചാൻസലർ എന്നത് വലിയ ഉത്തരവാദിത്വമുള്ള ജോലി ആണ്, വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും വിദ്യാർത്ഥികളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കരുത് എന്നും കോടതി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel