കുടുംബ കലഹം; കൊച്ചിയിൽ ട്രാൻസ്ജെന്‍ഡർ പങ്കാളിയെ ആക്രമിച്ചു

കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്‍ഡർ പങ്കാളിയെ ആക്രമിച്ചു. തമിഴ്നാട് സ്വദേശിയായ മുരുകേശൻ എന്നയാൾക്കാണ് കുത്തേറ്റത്. ചെന്നൈ സ്വദേശിയായ ട്രാന്‍സ്ജന്‍ഡര്‍ രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി നഗരമധ്യത്തിലാണ് തമിഴ്നാട് സ്വദേശിയായ മുരുകേശനാണ് കുത്തേറ്റത്. സംഭവത്തില്‍ ചെന്നൈ സ്വദേശിയായ ട്രാന്‍സ്ജന്‍ഡര്‍ രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മുരുകേശനും രേഷ്മയും കൊച്ചിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. മുരുകേശന്‍റെ ഭാര്യ പിണങ്ങിപ്പോയ സമയത്തായിരുന്നു ട്രാന്‍സ്ജന്‍ഡറുമായി ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മുരുകേശന്‍റെ ഭാര്യ തിരികെ എത്തി രേഷ്മയുമായി ഒന്നിച്ച് താമസിക്കുന്നത് ചോദ്യം ചെയ്തതോടെ കലഹമായി. തർക്കത്തിനൊടുവിൽ രേഷ്മ കത്തി കൊണ്ട് മുരുകേശനെ കുത്തിപ്പരിക്കേൽപ്പിക്കുകയായീരുന്നു. രേഷ്മയുടെ ആക്രമണത്തിൽ മുരുകേശന്‍റെ നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി മാറ്റി. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതി രേഷ്മയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News