നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി സ്വർണവും ഐ ഫോണുകളും കൊണ്ടുവന്ന മൂന്ന് പേരെ കസ്റ്റംസ് പിടികൂടി

അനധികൃതമായി സ്വർണവും ഐ ഫോണുകളും കൊണ്ടുവന്ന മൂന്ന് പേരെ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ്‌ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്നുദ്ദീൻ കൊണ്ടുവന്നത്.

അതുപോലെ 26 ലക്ഷം രൂപ വില വരുന്ന അഞ്ഞൂറ് ഗ്രാം സ്വർണവും ഓരോ ഐഫോൺ വീതവും ദുബൈയിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽ നിന്നും പിടികൂടുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News