തലസ്ഥാനത്ത് സിനിമ വിപ്ലവം സൃഷ്ട്ടിക്കാൻ ലുലു പി വി ആർ സൂപ്പർപ്ളെക്സ് എത്തുന്നു

തലസ്ഥാനത്ത് സിനിമ വിപ്ലവം സൃഷ്ടിക്കാൻ ലുലു മാളിലെ പി വി ആർ സൂപ്പർപ്ളെക്സ്. വലുപ്പത്തിലും സങ്കേതിക മികവിലും കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കും.

ലോകം കാത്തിരിക്കുന്ന അവതാർ സിനിമ എല്ലാ സങ്കേതിക മികവോടെ ആസ്വദിക്കാനാണ് തലസ്ഥാനവാസികൾക്ക് അവസരമൊരുങ്ങുന്നത്.

ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന 12-സ്‌ക്രീന്‍ സൂപ്പർപ്ളക്സാണ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും.ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ്.

ലോകനിലവാരമുള്ള സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് ഇവിടെ ആസ്വദിക്കനാകുമെന്ന് പിവിഅർ ലിമിറ്റ്ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. അജയ് ബിജ്ലി പറഞ്ഞു.ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിൽ ഒരിക്കൽ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും.പിവിആർ സൂപ്പർപ്ളെക്സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനു മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എം.എ.യുസഫ് അലി പറഞ്ഞു.

സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മറ്റൊരു ആകർഷണം.വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകർക്ക് മികച്ച സിനിമാ അനുഭവം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഫിലിം എക്സിബിഷൻ ബിസിനസിലെ ഇന്ത്യയിലെ ലീഡേഴ്സാണ് പിവിആർ. നിലവിൽ 76 നഗരങ്ങളിലായി (ഇന്ത്യയിലെയും ശ്രീലങ്കയിലെയും) 176 പ്രോപ്പർട്ടികളിലായി 876 സ്‌ക്രീനുകൾ, പ്രതിവർഷം 100 ദശലക്ഷത്തിലധികം ആസ്വാദകർക്ക് സേവനം നൽകുന്നു.

1997ൽ സ്ഥാപിതമായതു മുതൽ വീടിന് പുറത്ത് വിനോദം ആസ്വദിക്കുന്ന രീതിതന്നെ പുനനിർവ്വചിക്കുകയാണ് പിവിആർ. ശിശു സൗഹാർദ്ദ സിനമാ പ്രദർശനശാലകൾ, ഏറ്റവും പുതിയ സ്‌ക്രീനിംഗ് ടെക്‌നോളജി, മികച്ച ശബ്ദ സംവിധാനങ്ങൾ, എഫ് & ബി ഓഫറുകളുടെ വിപുലമായ ശ്രേണി, പ്രാദേശിക സിനിമാ പ്രേക്ഷകർക്കായി വൈവിധ്യമാർന്ന ഉള്ളടക്കം തുടങ്ങിയവ പി വി ആറിന്റെ സവിശേഷതകളാണ്. Dirctor’s Cut, LUXE, Sapphire, IMAX, 4DX, P[XL], Playhouse and PVR Onyx തുടങ്ങി വൈവിദ്യമാർന്ന പ്രീമിയം സ്ക്രീൻ വിഭാഗങ്ങളുടെ ഒരു നിര സിനിമ സേനങ്ങളാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here