കോടതി മുറിയിലെ മോശം പെരുമാറ്റം ; അഡ്വ. ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടി

കോടതി മുറിയിലെ മോശം പെരുമാറ്റത്തിൽ അഡ്വ. ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടി .

വക്കാലത്തില്ലാതെ കക്ഷിക്ക് വേണ്ടി ഹാജരായതിലും വിശദീകരണം നൽകണം എന്ന് ബാർ കൗൺസിൽ പറഞ്ഞു . മോഡൽ ബലാൽസംഗ കേസുമായി ബന്ധപ്പെട്ടാണ് നടപടി .

Show Cause Notice; രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; കാരണം കാണിക്കൽ നോട്ടീസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി. ഏഴ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി.

രാജ്ഭവൻ ധർണയിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകരാണ് നവംബർ 15 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധ ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News