Supreamcourt; മുന്നാക്ക സംവരണം; സോളിഡാരിറ്റി സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി

മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത മൂവ്മെന്റ് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി സമർപ്പിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103 -ാം ഭരണഘടനാ ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹജിയിൽ പറയുന്നു.

അതേസമയം, ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹജിയിലെ ആവശ്യം. 103 -ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹജി സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News