Chargesheet; ദില്ലി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം

ദില്ലി മദ്യനയ അഴിമതിക്കേസിൽ ഒന്നാംപ്രതിയായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം. മലയാളി വ്യവസായി വിജയ് നായർ, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ദില്ലി റോസ് അവന്യുകോടതിയിലാണ് കുറ്റപത്രം നൽകിയത്.

അതേസമയം, മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിനുശേഷം സിസോദിയയുടെ പേര് ചേർത്ത് അനുബന്ധ കുറ്റപത്രം നൽകിയേക്കുമെന്നാണ് സൂചന. വിജയ് നായർ, അഭിഷേക് ബൊയ്നാപ്പള്ളി, സമീർ മഹേന്ദ്രു, അരുൺ രാമചന്ദ്രൻ പിള്ള, മൂത്ത ഗൗതം, എക്സൈസ് വകുപ്പിലെ ഡപ്യൂട്ടി കമ്മിഷണർ കുൽദീപ് സിങ്, അസിസ്റ്റന്റ് കമ്മിഷണർ നരേന്ദ്ര സിങ് എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News