മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ല ; മന്ത്രി കെ എൻ ബാലഗോപാൽ

മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ല എന്നും ജി എസ് ടി നഷ്ടപ്രകാരം ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു ,കടമെടുപ്പ് പരിധി കുറയ്ക്കുന്നതും മറ്റൊരു പ്രശ്നമാണ് എന്ന് മന്ത്രി കെ എൻ ബാലഗോപാൽ . ഇന്ത്യയിലാകെ വളർച്ച 8 ശതമാനമാണ്  കേരളത്തിലേത് 12 ശതമാനമാണ് .

അതോടൊപ്പം GST വിഹിതത്തിൽ വ്യത്യാസം വരുത്തണം എന്നും കേന്ദ്രത്തിന് 40 ശതമാനവും സംസ്ഥാനങ്ങൾക്ക് 60 ശതമാനമം എന്ന അനുപാതത്തിലാക്കണം എന്നും മന്ത്രി പറഞ്ഞു .സെസ്, സർ ചാർജ് എന്നിവ ഒഴിവക്കണമെന്ന ആവശ്യവും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണം എന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു .

അതോടൊപ്പം പരമ്പരാഗത വ്യവസായ മേഖല ,തോട്ടം മേഖല, പ്രവാസികൾക്കുള്ള പദ്ധതികൾ എന്നിവ പ്രഖ്യാപിക്കണമെന്നും യുജിസി ശമ്പള പരിഷ്കരണം ഇതുവരെ അനുവദിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here