ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാന്‍ ആവശ്യപ്പെട്ട് അമിത് ഷാ

ചരിത്രം മാറ്റിയെഴുത്തണമെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഫലമായി എഴുതപ്പെട്ട ചരിത്രമാണ് പഠിപ്പിക്കുന്നതെന്നും മോദി.
ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരൻമാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ.

ലച്ചിത് ബർഫുകന്റെ 400-ാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി അസം സർക്കാർ ദില്ലിയിൽ സംഘടിപ്പിച്ച പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കവേയാണ് ചരിത്രം മാറ്റി എഴുതണമെന്ന് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയത്.ഇന്ത്യയുടെ ചരിത്രം ബോധപൂർവം തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടും നമ്മൾ കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഫലമായി എഴുതപ്പെട്ട ചരിത്രമാണ് പഠിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരൻമാരോട് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു . ഇത്തരം ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഞാനൊരു ചരിത്ര വിദ്യാർഥിയാണ്. നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും വളച്ചൊടിക്കപ്പെടുന്നുവെന്നും ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് ശരിയായിരിക്കാം…. ഇപ്പോൾ നമ്മളിത് തിരുത്തേണ്ടതുണ്ട് എന്ന് അമിത് ഷാ പറഞ്ഞു. ചരിത്രം തിരുത്തി എഴുത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാന്റെ ഭാഗത്തുനിന്നും ബിജെപിയുടെ ഭാഗത്തുനിന്നും നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ആർഎസ്എസിനെ സ്വാതന്ത്ര്യ സമരത്തിൽ വലിയ പങ്കു വഹിച്ചു എന്ന് കാണിക്കാനുള്ള ശ്രമങ്ങൾ നേരത്തെയും സജീവമായിരുന്നു. ഇതിനെതിരെ അന്ന് വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി അരങ്ങേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here