Sasi Tharoor; NSS മന്നം ജയന്തി ആഘോഷത്തിൽ ഉദ്ഘാടകനായി ശശി തരൂർ എം.പി; നോട്ടീസ് പുറത്തിറക്കി

146-ാം മത് മന്നം ജയന്തിയാഘോഷത്തിൻ്റെ ഉദ്ഘാടകനായി ശശി തരൂർ എം.പിയെ നിശ്ചയിച്ച് എൻ.എസ്.എസ്. മന്നം ജയന്തി ആഘോഷത്തിൻ്റെ നോട്ടീസ് എൻ.എസ്.എസ്
പുറത്തിറക്കി. വി.ഡി.സതീശനെ എൻ.എസ്.എസ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മന്നം ജയന്തിയുടെ ഉദ്ഘാടകനായി ശശി തരൂർ എത്തുന്നത്.

ജനുവരി മാസം രണ്ടാം തീയതി നടന്നക്കുന്ന മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുവാനാണ് ശശി തരൂർ എം.പി. എത്തുന്നത്. ഏറ്റവും ഒടുവിൽ എ.കെ.ആൻ്റണിയാണ് മന്നം ജയന്തി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ്. ഇതിനു ശേഷം കോൺഗ്രസ് നേതാക്കളുമായി ഏറെ അകൽച്ചയിലായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പല സമയങ്ങളിൽ പെരുന്ന എത്തിയ കോൺഗ്രസ് നേതാക്കളെ കാണാൻ പോലും സുകുമാരൻ നായർ കുട്ടാക്കിയില്ല. കഴിഞ്ഞ ദിവസം പറവൂർ മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച സുകുമാരൻ നായർ പ്രതിപക്ഷനേതാവ് വിഡി സതീശൻ എതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

സമുദായത്തിൻ്റെ വോട്ട് തേടിയശേഷം സമുദായത്തെ തള്ളിപ്പറയുന്ന നേതാവാണ് സതീശൻ എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ഇത്തരത്തിൽ കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ്, നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് വെല്ലുവിളി ഉയർത്തുന്ന ശശി തരൂരിനെ എൻ.എസ്.എസ് ഉദ്ഘാടകനായി ക്ഷണിച്ചിരിക്കുന്നത്. മറ്റ് കോൺഗ്രസ് നേതാക്കളോട് എതിർപ്പ് തുടരുമ്പോഴും, ശശി തരൂരിനെ ഒപ്പം നിറുത്തി ചില രാഷ്ട്രീയ നീക്കങ്ങൾ കൂടി എൻ.എസ്.എസ് ലക്ഷ്യമിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News